Wednesday, July 29, 2015

ഉധംപൂരിൽ നിന്നും ശ്രീനഗറിലേക്ക്


ഉധംപൂരിൽ നിന്നും ശ്രീനഗറിലേക്ക് NH 1A  ഹൈവേയിലൂടെ യാത്രയിലാണ്. വഴിയരികിലെ ഒരു ധാബയിൽ നിന്നും ഭക്ഷണം കഴിച്ചു. പെരുമ്പാമ്പിനെ പോലെ വളഞ്ഞ് പുളഞ്ഞ് നീങ്ങുന്ന മലമ്പാത. മലനിരകളിലൂടെയുള്ള യാത്ര. താഴെ ചെനാബ് നദി പതഞ്ഞൊഴുകുന്നു. പാതക്ക് പൈൻ മരങ്ങൾ തണൽ വിരിച്ചു തരുന്നു. ഒരുവശം ചെങ്കുത്തായ മലനിരകള്‍, മറുവശം അഗാധഗര്‍ത്തങ്ങള്‍. ഇടക്കിടെ പട്ടാളവണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പൊയ്‌ക്കൊണ്ടിരിക്കുന്നു.


വഴിയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞു വീണ് ഭാഗികമായെ ഗതാഗതമുള്ളൂ. പെട്ടെന്ന് ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള ഉറപ്പില്ലാത്ത തരം മണ്ണാണ് ഈ പ്രദേശങ്ങളിൽ. കാലാവസ്ഥ ഏതു സമയവും മാറി മറിയാം. കുന്നിൻ മുകളിൽ നിന്നും മണ്ണും പാറയും ഇടിഞ്ഞും റോഡ്‌ തകർന്നും ഈ പാത ദിവസങ്ങളോളം അടച്ചിടാറുണ്ട്.







വഴിയിലെമ്പാടും പടുകൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങളും പണിക്കാരും. റോഡ്‌ മുഴുവൻ പൊടിപടലം. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള സമാന്തര പാതയുടെയും പുതിയ റെയിൽവേ ലൈനിന്റെയും പണി നടക്കുകയാണ്. രാജ്യത്തെ ഏറ്റവും നീളമേറിയ ടണല്‍ റോഡ് നിര്‍മ്മാണം ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. 9.2 കിലോമീറ്റര്‍ നീളമുള്ള ടണല്‍ ജമ്മു-ശ്രീനഗര്‍ ദൂരം 30 കിലോമീറ്ററോളം കുറക്കും. ഹിമപാതം മൂലം മഞ്ഞുകാലത്ത് ദേശീയപാത അടച്ചിടേണ്ടിവരുന്നതും ശ്രീഗനര്‍ ഒറ്റപ്പെട്ടുപോകുന്നതും ഒഴിവാക്കാന്‍ നാലുവരിയില്‍ തയ്യാറാകുന്ന പുതിയ ടണല്‍ സഹായകരമാകും. പുതിയ ജമ്മു-ശ്രീനഗർ നാലുവരി പാതയുടേയും റയിൽ പാതയുടേയും പണി പൂർത്തിയാകുന്നതോട് കൂടി കാശ്മീർ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് പ്രവേശിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

യാത്ര .... സുഖവാസ കേന്ദ്രമായ പട്നി  ടോപ്പ്, റംബാൻ, ബാനിഹാൾ വഴി ശ്രീനഗറിലേക്ക് ....

കൂടുതൽ ചിത്രങ്ങൾ



No comments:

Post a Comment

Related Posts Plugin for WordPress, Blogger...