Monday, July 27, 2015

മഴയിൽ കക്കാടംപൊയിലിൽ



പെരുന്നാളിന്റെ അവധിയിൽ പെട്ടെന്ന് പോയിവരാൻ പറ്റുന്ന എങ്ങോട്ടെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നതിനു മുന്നേ മനസ്സിൽ വന്നത്‌ കക്കാടംപൊയിൽ ആണ്. ഇതിനു മുമ്പ്‌ എത്രയോതവണ പോയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും പോകാൻ തോന്നും. നാടിനു തൊട്ടടുത്തായതുകൊണ്ട്‌ മാത്രമല്ല, എന്തോ ഒരു പ്രണയം ഈ 'ഹരിത ഭൂമി'യോട്‌. 
ഇപ്പോൾ പുറംലോകം അധികം കാണാതെ കാത്തുവെച്ചിരിക്കുന്ന സൗന്ദര്യ മുഖമായ കക്കാടംപൊയിൽ കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിൽ ആണ്.

അരീക്കോട്‌-മുക്കം റോഡിൽ നിന്നും തിരിഞ്ഞ്‌  - തോട്ടുമുക്കം-ചുണ്ടത്തുപൊയിൽ - പീടികപ്പാറ - കള്ളിപ്പാറ വഴിയാണ് കക്കാടംപൊയിൽ എത്തിയത്‌. 
തിരക്കൊഴിഞ്ഞ വഴികൾ. കുടിയേറ്റ കാർഷിക മേഘലയാണിത്‌. മഞ്ഞളിപ്പ്‌ ബാധിച്ച കവുങ്ങുകളും തല പോയ  തെങ്ങുകളും വഴിയരികിൽ ധാരാളമായി കാണാം. ഈ പ്രദേശത്തെ കാർഷികരംഗം പ്രതിസന്ധിയിൽ ആണ്. ടൂറിസം രംഗത്താണ് ഇനി പ്രതീക്ഷ. 
കോഴിപ്പാറ വെള്ളച്ചാട്ടം ഇവിടെയാണ്. 

കനത്ത മഴയാണ്.. വാഹനം പതുക്കെയാണ് ഡ്രൈവ്‌ ചെയ്യുന്നത്‌. ഇടയ്ക്ക്‌ നിലമ്പൂരിൽ നിന്നുള്ള കെ.എസ്‌.ആർ.ടി.സി ബസ്സുകൾ എതിർദിശയിൽ വരുന്നു. ഇപ്പോൾ കക്കാടംപൊയിൽ - നിലമ്പൂർ മലയോര ഹൈവേയിലൂടെയാണ് യാത്ര. കോട മൂടിയ വഴികൾ. ഇടക്കമിറങ്ങി മൂലേപ്പാടം പാലത്തിനടുത്ത്‌ വാഹനം നിർത്തി. പുഴ കുതിച്ചൊഴുകുകയാണ്. ചൂണ്ടയിട്ട്‌ ചെറിയൊരു  മീൻപിടുത്തം കഴിഞ്ഞ്‌ യാത്ര തുടർന്നു. അകമ്പാടം വഴി നിലമ്പൂരിലേക്ക്‌. തിരിച്ച്‌ നാട്ടിലേക്ക്‌ എടവണ്ണ- ഒതായി- ചാത്തല്ലൂർ- വെറ്റിലപ്പാറ- തെരട്ടമ്മൽ വഴി അരീക്കോട്ടേക്ക്‌...  മനോഹരമായ നാട്ടു-കാട്ടു പാതകൾ... മറക്കാനാവാത്ത അനുഭവം... 
















No comments:

Post a Comment

Related Posts Plugin for WordPress, Blogger...